It look's like you don't have Adobe Flash Player installed. Get it now.
ആരോ കാതിൽ പാടി ആരോ കാതിൽ പാടി ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ... കാതിൽ പാടി.ആരോ കാതിൽ പാടി. മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ.. കാതിൽ പാടി.ആരോ കാതിൽ പാടി. കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥകളാരോ... കാതിൽ പാടി.ആരോ കാതിൽ പാടി. ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ ആത്മാവിലെ സംഗീതമായ്,അറിയുന്നു നാം ഈ സന്ധ്യയിൽ ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ... കാതിൽ പാടി.ആരോ കാതിൽ പാടി













