Select your language:

മലയാളത്തൊടി നീളേ

Song: 

It look's like you don't have Adobe Flash Player installed. Get it now.

" ഈ ഗാനത്തിനു മനോഹരമായി വയലിൻ വായിച്ച സുഷേണന് ഈണത്തിന്റെ പ്രത്യേക നന്ദി "
-------------------------------------------------------
പൂവേ..പൊലി പൂവേ..പൊലി പൂവേ..പൊലി പൂവേ….
പൂവേ..പൊലി പൂവേ..പൊലി പൂവേ…പൊലിപൂവേ….
മലയാളത്തൊടിനീളേ.. പൂത്തിരുവോണം
മാവേലിക്കരയാകേ പൂവിളിപൊടിപൂരം
കാണിപ്പൊന്നൂതിയുരുക്കി
കസവാടകൾ ചാർത്തിയൊരുങ്ങി
ഇലയിട്ടൊരു സദ്യയൊരുക്കാം പോരൂ കിളിമകളേ…
മലനാടിൻ കളമൊഴിയേ…
 
പൊന്നമ്പിളിവട്ടമൊടൊത്തൊരു പപ്പടമിഞ്ചിയുമവിയലുമായ്
ഉപ്പേരിയുമോലൻ കാളൻ, പച്ചടി, കിച്ചടി, തൊടുകറിയും
തുമ്പപ്പൂ ച്ചോറില്‍  വിളമ്പാന്‍  നെയ്തൊട്ടപരിപ്പുണ്ടേ…
കണ്ണന്നമൃതൂട്ടിയെടുത്തൊരു പാൽ‌പ്പായസരസമുണ്ടേ
പഴമാങ്ങാപ്പുളിശ്ശേരിക്കെതിരാരതു സംഭാരം!, പിന്നെ,
പുതുവെറ്റിലനൂറണിയിച്ചരികേ ഹാ..! സംസാരം…!
 
തിരുവാതിരവട്ടമൊരുക്കിപ്പുത്തൻ തേന്മൊഴിമാർനിരയായ്
പുലികളിയുടെ ചോടുചവിട്ടി വരുന്നുകിടാങ്ങളുമാവഴിയേ
കാലത്തിൻ മറവിയിലാഴും പഴമനസ്സുകളിന്നെവിടേ?
കോലങ്ങൾ കെട്ടിനടക്കും കൂത്താടികളറനിറയേ!
ഹൃദയങ്ങളിലിന്നും വിങ്ങുകയായ് ഗതസൌഭാഗ്യം, മാറിൽ,
കഥകേട്ടു തളർന്നുമയങ്ങുകയാണെൻ സന്താനം!

Comments

മധുരോദാരമായ

മധുരോദാരമായ വരികള്‍,ആലാപനം,സംഗീതം ..ഇത്രയും നല്ല ഒരു ഓണപ്പാട്ട് ഞാനാദ്യമായാണ് കേള്‍ക്കുന്നത്..അഭിനന്ദനങ്ങള്‍.സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര
www.rajvengara.blogspot.com

My comment

നിഷികന്തിനും, രാജേഷിനും ഇനി ഒരിക്കലും ഈ നിലവാരത്തില്‍ നിന്നും താഴേക്ക്‌ പോകാന്‍ അവകാശമില്ല. ഇത്രയും നല്ല നിലവാരമുള്ള രചനയും, അതിനൊത്ത ആലാപനവും ഇതിലും മികച്ചത് സൃഷ്ടിക്കുവാനുള്ള ഉത്തരവാദിത്വം എല്ല്പിക്കുക്കയനെന്നു അറിയുക. congrads!
Harikumar,
Mumbai.

song

poove poli poove--poli

nannayittundu..... nalla song...
P.Sreejith

onam album

Superb .....

Keep it up

r.v.namboodiri

very nice song

very nice song

very very

very very gooood
nice&cooooooooooolllllllllllll
by salih kkm

EXCELNT MEANGFUL SONGS "HAPPY

EXCELNT MEANGFUL SONGS
"HAPPY ONAM"

hi..nishi...adipoli....soubha

hi..nishi...adipoli....soubhagyam.

ajith

nannayittundu.....

ഗാനാലാപാനവും വരികളും വളരെ

ഗാനാലാപാനവും വരികളും വളരെ ലളിതം ഇഷ്ടപ്പെട്ടു എല്ലാവിധ ആശംസ്കളും നേരുന്നു.

സമര്‍ദ്ധിയുടെ ഒരു പൊന്നോണം കൂടി. ഓണം ആശംസകള്‍

very good song wish u happy

very good song wish u happy onnam

Nice song

Excellent work Keep it up !!!!!

പാട്ട് ഒരുപാട്

പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു... ആശംസകള്‍
ഇവിടെ, എന്റെ ബ്ലോഗില്‍ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്

പൂവേ..പൊലി പൂവേ

വളരെ നല്ല ആലാപനം ..അഭിനന്ദനങ്ങള്‍ രാജേഷ്‌ രാമന്‍ ... നിശീകാന്ത് ചെറിയനാടന്‍ എത്ര മനോഹരമായ രചന അഭിനന്ദനങ്ങള്‍
ശ്രീ..jith

.ലളിതമായ വരികൾ.പ്രൗഡമായ

.ലളിതമായ വരികൾ.പ്രൗഡമായ സംഗീതം.ഒപ്പം മികച്ച ആലാപനവും.ആശംസകൾ

പാട്ട്

പാട്ട് വളരെയധികം ഇഷ്‌ടമായി. നല്ല വരി, നല്ല ആലാപനം. ഇതിനു വേണ്ടി പ്രയക്നിച്ച എലാവര്‍ക്കും ഓണാശംസകള്‍ക്കോപ്പം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളൂം നേരുന്നു..

EranAdan

Sajjive Balakrishnan | Kevin & Siji © 2009 Eenam team. All rights reserved